കാലം തെളിയിച്ച യാഥാർഥ്യം
നാളേയ്ക്ക് മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു..
ഇന്നിന്റെ സന്തോഷങ്ങളെല്ലാം.
അപരിചിതമായൊരനുഭൂതി..
മനസുകളിലെ അകലം
ശരീരത്തിലേക്കും വ്യാപിച്ചിരിക്കുന്നു;
വൈകാരികതയൊളിപ്പിച്ച ചിരിമറ
ആവരണം ചെയ്യപ്പെട്ടിരിക്കുന്നു..
അതെ!
കാലം മനുഷ്യരിലെ യാഥാർഥ്യം
തിരിച്ചറിഞ്ഞിരിക്കുന്നു..
-വർഷ മോഹൻ-

Comments
Post a Comment