പഴമയുടെ വഴിയിലൂടെ... July 02, 2021 "താനാ തന തന താനാ തന തന താനാ തന തന തന്തിനാരോ തരിളം തെയ്യാര തെയ്യത്താരാ... " ഈ വായ്‌താരി ഒരു പതിറ്റാണ്ട് മുൻപ് എന്റെ ദേശത്ത് ഇഴുകിച്ചേർന്നൊരു താളമായിരുന്നു.. തെക്കൻ കേരളത്തിന്റെ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമം. പെരുമ്പഴുതൂർ... ആ നാടിനോട് ആകമഴിഞ്ഞൊരു ആത്മബന്ധം തന്നെ എനിക്കുണ്ട്. എങ്കിലും, ആ നാടിന്റെയും നാട്ടുകാരുടെയും നിഷ്കളങ്കതയും ജീവിതവും അറിയാൻ കുറച്ചു കാലം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.. നേരത്തെ സൂചിപ്പിച്ച വായ്‌താരി ഇവിടെയുണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീകളിലൂടെ ഞാൻ ഹൃദയത്തിലേറ്റിയതാണ്. ഇപ്പോഴും ആ വരികൾ എന്റെ ഹൃദയത്തിൽ നിൽക്കാനുള്ള കാരണം ആ കർഷക സ്ത്രീകളുടെ കൂട്ടത്തിൽ എനിക്കേറെ പ്രിയപ്പെട്ട എന്റെ അച്ഛമ്മ കൂടി ഉണ്ടായിരുന്നത് കൊണ്ടു തന്നെയാണ്. ഞാൻ കണ്ട എന്റെ നാട്ടിലൂടെ നിങ്ങളെയും കൂട്ടികൊണ്ട് പോവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു യാത്രയെന്ന പോലെ..... കാർഷിക കൂട്ടായ്മയുടെ കേന്ദ്രമായിരുന്ന വടക്കേക്കര പ...